പ്രേം നസീര്‍ പുരസ്‌കാരം പ്രവാസി എഴുത്തുകാരനായ നാസര്‍ മുതുകാടിന്റെ ‘പെണ്ണൊരുത്തി’ക്ക്
പേരാമ്പ്ര: മികച്ച നോവലിനുള്ള 2021 ലെ പ്രേം നസീര്‍ പുരസ്‌കാരം എഴുത്തുകാരന്‍ നാസര്‍ മുതുകാടിന്. ‘പെണ്ണൊരുത്തി’ എന്ന നോവലിനാണ് പുരസ്‌കാരം.
പ്രേം നസീറിന്റെ മുപ്പത്തിമൂന്നാം ചരമ വാര്‍ഷിക ദിനമായ ജനുവരി 16 ന് കോഴിക്കോട് അളകാപുരിയില്‍ വച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും.
പ്രവാസിയായ നാസര്‍ മുതുകാടിന്റെ രചനകള്‍ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, കലാ കൈരളി പുരസ്‌കാരം, ഭാഷാശ്രീ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന അദ്ദേഹം പെരുവണ്ണാമൂഴി മുതുകാട് സ്വദേശിയാണ്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.