പ്രൊഫൈല്‍ ചിത്രവും ലാസ്റ്റ് സീനും ആരൊക്കെ കാണണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം; ഏറ്റവും പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്


ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്കും ഗ്രൂപ്പ് അഡ്മിനുകൾക്കും കൂടുതൽ അധികാരങ്ങൾ നൽകി വാട്ട്‌സ് ആപ്പ്. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ മറയ്‌ക്കേണ്ടവരില്‍ നിന്ന് മറച്ചുപടിക്കാനുള്ള സൗകര്യമാണ് ഏറ്റവും പുതിയതായി ഒരുക്കിയിരിക്കുന്നത്. കോണ്ടാക്‌ട്‌സില്‍ ഉള്ളവർക്കോ അല്ലെങ്കിൽ എല്ലാവര്ക്കും പ്രൊഫൈൽ കാണാവുന്ന തരത്തിലായിരുന്നു ഓപ്ഷൻ നൽകിയിരുന്നത്. എന്നാൽ ആവശ്യമുള്ള കോണ്‍ടാക്റ്റുകളെ
മാറ്റി നിങ്ങളാഗ്രഹിക്കുന്നവർക്ക് മാത്രം കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രൊഫൈല്‍ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇത് കൂടാതെ ഗ്രൂപ്പ് അഡ്മിനുകൾക്കായും സവിശേഷ ഫീച്ചറുകൾ ഒരുങ്ങുന്നു. ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിക്കും. അഡ്മിനുകള്‍ക്ക് ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഓപ്ഷന്‍ ലഭ്യമാകും. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങളിട്ട മേസേജ് ഗ്രൂപ്പ് അഡ്മിന്‍ ഡിലീറ്റ് ചെയ്യാനാവുകയും ആ മേസേജ് ഗ്രൂപ്പിലെ എല്ലാവര്‍ക്കും അപ്രത്യക്ഷമാവുകയും ചെയ്യും. ‘റിമൂവ്ഡ് ബൈ അഡ്മിന്‍’ എന്നായിരിക്കും പകരം കാണുന്ന സന്ദേശം.

അടുത്ത മാസം ആരംഭത്തോടെ ഈ സുപ്രധാന ഫീച്ചറുകളെല്ലാം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.