പ്രിയ വായനക്കാരെ, ബുദ്ധിമുട്ട് നേരിട്ടതില്‍ ക്ഷമചോദിക്കുന്നു


പ്രിയപ്പെട്ട വായനക്കാരെ,

17-12-2021 വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വെബ്‌സൈറ്റില്‍ വാര്‍ത്ത വായിക്കാനും പ്രസിദ്ധീകരിക്കാനും സാങ്കേതികമായ തടസങ്ങള്‍ നേരിട്ടു. മണിക്കൂറുകളോളം പുതിയ വാര്‍ത്തകള്‍ നല്‍കാനോ നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വായനക്കാരന് വായിക്കാനോ കഴിയാത്ത സാഹചര്യം നേരിട്ടിരുന്നു. ഒരേസമയം അഞ്ഞൂറിലധികം വായനക്കാര്‍ സൈറ്റിലെത്തിയതാണ് സാങ്കേതിക ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് വായനക്കാര്‍ക്ക് ഉണ്ടായ എല്ലാതരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ക്കും ഞങ്ങള്‍ ക്ഷമചോദിക്കുന്നു.

തടസങ്ങള്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്രയേറെ സമയമെടുക്കേണ്ടിവന്നതില്‍ ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കുന്നു. ഈ സമയമത്രയും ഞങ്ങളോട് സഹകരിച്ച, സാങ്കേതിക പ്രശ്‌നങ്ങള്‍ ഞങ്ങളെ അറിയിച്ച എല്ലാവായനക്കാര്‍ക്കും നന്ദി. ഇതുവരെ നല്‍കിയ എല്ലാ പിന്തുണയും തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇനി തടസങ്ങളില്ലാതെ വാര്‍ത്തവായിക്കാം.

നന്ദി
ചീഫ് എഡിറ്റര്‍
പേരാമ്പ്ര ന്യൂസ് ഡോട് കോം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.