പ്രിന്‍സ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു


അരിക്കുളം: ഗുരുതരമായ രോഗത്തെ തുടന്ന് വിഷമത്തിലായ പ്രിന്‍സിനെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായകമ്മിറ്റി രൂപീകരിച്ചു. അരിക്കുളത്തെ പിലാത്തോട്ടത്തില്‍ മീത്തല്‍ ജെമിനിരാധാകൃഷ്ണന്റെയും രാജിയുടെയും മകനായ പ്രിന്‍സാണ് സുമനസ്സുകളുടെ കാരുണ്യം തേടുന്നത്.

ഫോട്ടോഗ്രാഫറായ പ്രിന്‍സിന്റെ അച്ഛനും അമ്മയും ഫോട്ടോഗ്രാഫര്‍മാരായിരുന്നു. അച്ഛന്‍ രാധാകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് കുടുംബം സാമ്പത്തികമായി പ്രയാസം നേരിടുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ജോലിയില്ലാത്തതിനാല്‍ പ്രിന്‍സിനും രജനിക്കും ബേങ്ക് ലോണ്‍ പോലും തിരിച്ചടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അതിനിടയിലാണ് പ്രിന്‍സിന് ഗുരുതരമായ അസുഖം ബാധിക്കുന്നത്. പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ തുടര്‍ ചികിത്സയ്ക്ക് വഴി കണ്ടെത്താനാവാതെ വിഷമിക്കുന്ന അവസരത്തിലാണ് നാട്ടുകാര്‍ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റി രൂപീകരിച്ചത്.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതന്‍ മാസ്റ്റര്‍, ‘വാര്‍ഡ് മെമ്പര്‍ ശ്യാമള എടപ്പള്ളി, ഒ.കെ.ചന്ദ്രന്‍ മാസ്റ്റര്‍, പ്രസാദ് എടപ്പള്ളി, സി.അശോകന്‍, ബാലകൃഷ്ണ്‍ണ്‍ ത്രിപുര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. കടബാധ്യത തീര്‍ക്കാന്‍ വലിയൊരു തുക വേണ്ടി വരും.

സാമ്പത്തിക സഹായങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.

A/CNo – 40 18 210 1046887- 1 FSC: KLGB 0040182


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക