പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പയ്യോളിയില്‍ മധ്യവയസ്‌കന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


പയ്യോളി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. അയനിക്കാട് വാണിയത്ത് വീട്ടില്‍ സുരേഷ് ബാബുവിനെയാണ് (50) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.