പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധിയും ആരോഗ്യ പരിരക്ഷാ പദ്ധതിയും വേണം: ഐ.ആര്‍.എം.യു മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍


മേപ്പയ്യൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി രൂപീകരിക്കണമെന്നും ആരോഗ്യ പരിരക്ഷാ പദ്ധതി ഏര്‍പ്പെടുത്തണമെന്നും ഐ.ആര്‍.എം.യു (ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ ഉദ്ഘാടനം ചെയ്തു.

ഇ.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ.റഷീദ്, എം.കെ.അബ്ദുറഹിമാന്‍, എന്‍.കെ.ബാലകൃഷ്ണന്‍, ശ്രീജിഷ് കേളപ്പന്‍, എം.കെ. ഫസലുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

  • മുജീബ് കോമത്ത് (പ്രസിഡൻറ്)
  • ശ്രീജിഷ്, കേളപ്പൻ (സെക്രട്ടറി)
  • എന്‍.കെ.ബാലകൃഷ്ണന്‍ (വൈസ് പ്രസിഡന്റ്)
  • വി.പി.അഹ്‌മദ് (ജോ. സെക്രട്ടറി)
  • എം.കെ.അബ്ദുറഹിമാന്‍ (ട്രഷറര്‍)