പ്രസിദ്ധ തെയ്യം കലാകാരന്‍ വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലന്‍ മുന്നൂറ്റന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെ വടക്കെ വേങ്ങോട്ടു ബാലന്‍ മുന്നൂറ്റന്‍ അന്തരിച്ചു. 67 വയസസായിരുന്നു. പ്രസിദ്ധ തെയ്യം കലാകാരനായിരുന്നു. വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടി ആടിയിട്ടുണ്ട്. സഞ്ചയനം ശനിയാഴ്ച.

ശാന്തയാണ് ഭാര്യ. തെയ്യം കലാകാരനായ വി.വി.അനീഷ്, അനുവ്, അനില എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: ഷനുവ്(കതിരൂര്‍ തലശ്ശേരി), ലിജിന, നിഷ
സഹോദരങ്ങള്‍: നാരായണന്‍, അശോകന്‍, ജാനു, സരോജിനി, പരേതരായ കുഞ്ഞിക്കേളു, കുഞ്ഞിരാമന്‍, ഹരീന്ദ്രന്‍