പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു


പ്രശസ്ത കവി വിഷുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. പൂർണ മറവി രോഗം ബാധിച്ചതിനാൽ കഴിഞ്ഞ ഒരു വർഷമായി വിശ്രമത്തിലായിരുന്നു അദ്ധേഹം. തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.

അധ്യാപകൻ, പത്രാധിപർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ, വയലാർ പുരസ്കാരങ്ങളും ഒട്ടനവധി അംഗീകാരങ്ങളും തേടി എത്തിയിട്ടുണ്ട്.

കേരള ഭാഷ ഇൻസ്റ്റിട്യൂട്ടിൽ റിസേർച് ഓഫിസറും ഗ്രന്ധലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹി ആയും പ്രവർത്തിച്ചിട്ടുണ്ട്.

1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് ജനനം. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനനം ചെറുപ്പത്തിൽ തന്നെ സംസ്‌കൃതവും വേദ പഠനവും സ്വായത്തമാക്കി. ചങ്ങനാശ്ശേരി, കോഴിക്കോട് എന്നിവടങ്ങളിലായി വിദ്യാഭ്യാസം. കോട്ടയത്തും കോഴിക്കോടും മെല്ലാമായി തന്നെ അധ്യാപനവും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് വകുപ്പ് തലവനായി വിരമിച്ചു. അതിനു ശേഷം തിരുവല്ല ശ്രീവല്ലഭക്ഷേത്ര ശാന്തിയും ആയിരുന്നു.

ഭാരതീയ ദർശനങ്ങളുടെ വൈദിക പാരമ്പര്യമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതയുടെ ഭാവുകത്വം കവിതയിൽ സന്നിവേശിപ്പിക്കാൻ സാധിച്ച കവിയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, പ്രണയ ഗീതങ്ങൾ, ഇന്ത്യാ എന്ന വികാരം, മുഖമെവിടെ, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ തുടങ്ങിയവ പ്രധാന കൃതികളാണ്.