പ്രവാസി കലാ സാംസ്‌കാരിക അവാര്‍ഡ് രഘു പേരാമ്പ്രയ്ക്ക് സമ്മാനിച്ചു; ‘സ്‌നേഹവീട്’ കലാ സാഹിത്യ സമിതി ജില്ലാ സമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: എഴുത്തുകാരുടെയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ‘സ്‌നേഹവീട്’ കലാ സാഹിത്യ സമിതി ജില്ലാ സമ്മേളനം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹവീട് കൂട്ടായ്മയുടെ പ്രവര്‍ത്തനം പൊതുസമൂഹത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ അശരണരായവര്‍ക്ക് സഹായമൊരുക്കേണ്ടത് എല്ലാവരുടെയും കടമയാണ്. സ്‌നേഹവീട് ആ കടമ നിര്‍വ്വഹിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അഹമ്മദ് തേവര്‍കോവില്‍ പറഞ്ഞു.
ചടങ്ങില്‍ പ്രവാസി കലാ സാംസ്‌കാരിക പുരസ്‌കാരം രഘു പേരാമ്പ്രയ്ക്ക് മന്ത്രി സമ്മാനിച്ചു. ലോക കേരള സഭ അംഗം കബീര്‍ സലാല, എഴുത്തുകാരി മിനി സജി എന്നിവര്‍ക്ക് സ്‌നേഹവീട് സാംസ്‌കാരിക സാമൂഹിക പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു. പ്രവാസികള്‍ എന്നും കേരളത്തിനായി കഷ്ടപ്പെടുന്നവരാണെന്നും അവരുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് മന്ത്രി പ്രത്യേകം പറഞ്ഞു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാന പുരസ്‌കാരങ്ങളും ജില്ലാ പുരസ്‌കാരങ്ങളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. കൂടാതെ ചികിത്സാ സഹായ പദ്ധതിയുടെയും വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയുടെയും വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി. അനില്‍ അധ്യക്ഷനായി. പ്രമുഖ നേത്ര രോഗ വിദഗ്ധന്‍ ഡോ. കെ.എസ്. ചന്ദ്രകാന്ത് ഭദ്രദീപം തെളിയിച്ചു. സ്‌നേഹവീട് ദേശീയ വൈസ് പ്രസിഡന്റ് അജികുമാര്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.
സ്‌നേഹ വീടിന്റെ നാള്‍വഴികള്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ് പതിയാരിയില്‍ വിശദീകരിച്ചു. മിംസ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍ പ്രമുഖ നേത്ര രോഗ വിദഗ്ധന്‍ ഡോ. കെ.എസ്.ചന്ദ്രകാന്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ലോക കേരളസഭാംഗം പി.കെ. കബീര്‍ സലാല, മാധ്യമ പ്രവര്‍ത്തകന്‍ മകരം ബാബു, വി.വി. ജോസ് കല്ലട എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ലക്ഷ്മി വി. നായര്‍ രചിച്ച ‘സാഗരവീചകള്‍’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.