പ്രവാസികൾക്ക് ആശ്വാസം; യു.എ.ഇ വിസാ കാലാവധി ഡിസംബർ ഒമ്പതുവരെ നീട്ടി
ന്യൂഡല്‍ഹി: യാത്രാവിലക്കില്‍ നാട്ടില്‍ കുടുങ്ങിയവരുടെ വിസ കാലാവധി ഡിസംബര്‍ ഒമ്പതു വരെ നീട്ടി യു.എ.ഇ അധികൃതർ. താമസ വിസയുള്ളവര്‍ക്ക് അനുമതിയോടെ യു.എ.ഇയിലേക്ക് മടങ്ങാം. കൊവിഡും ലോക്ക്‌ഡൗണഉം യാത്രാവിലക്കും കാരണം നാട്ടില്‍ കുടുങ്ങിയ നിരവധി പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നതാണ് തീരുമാനം.
നവംബര്‍ 9 നകം ഇവിടെ എത്തണമെന്നാണ് യു.എ.ഇ അറിയിച്ചിട്ടുള്ളത്. ബാക്കി ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാം. സന്ദര്‍ശ വിസക്കാര്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ദുബായി താമസവിസയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം. ഒപ്പം പുറപ്പെടുന്ന വിമാന്തതാവളത്തില്‍ നിന്നുള്ള കൊവിഡ് റാപ്പിഡ് പരിശോധനാഫലവും നിര്‍ബന്ധമാണ്.