വര്‍ഷങ്ങളോളം പൊരിവെയിലത്ത് മരുഭൂമിയിലായിരുന്നു, പ്രതീക്ഷയോടെ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ കിടക്കാനിടമില്ല, കുടുംബമുണ്ടായിട്ടും അനാഥത്വം പേറി ദുരിതജീവിതം നയിച്ച് തിരുവങ്ങൂര്‍ സ്വദേശി ഉസ്മാന്‍റി തിരുവങ്ങൂര്‍ സ്വദേശി ഉസ്മാന്‍


എസ് കെ കൊയിലാണ്ടി

കൊയിലാണ്ടി: വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലെത്തിയ പ്രവാസിക്ക് അഭയം കടതിണ്ണ. തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് സമീപം അറുപത്തിരണ്ടുകാരനായ വെളുത്താടത്ത് ഉസ്മാന്‍ ആണ് ഈ ദുരിതം. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട്ടില്‍ പ്രവേശനമില്ല.

1990 ല്‍ ഗള്‍ഫില്‍ പ്രവാസ ജീവിതം നയിക്കവെ തിരുവങ്ങൂര്‍ വെറ്റിലപ്പാറയില്‍ കുന്നം വള്ളിയില്‍ സ്ഥലം വാങ്ങി വീടെടുത്തെങ്കിലും ഉസ്മാന്റെ പേരില്‍ അല്ലാത്തത് കൊണ്ട് വീട്ടില്‍ പ്രവേശിപ്പിച്ചില്ല. വീടിന് ലോണെടുക്കാനായി സ്ഥലവും മറ്റും ഭാര്യയുടെ പേരില്‍ ആക്കുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി നിരവധി തവണ പണം കൊടുത്തിട്ടുണ്ട്. നാട്ടിലെത്തിയപ്പോള്‍ കടുത്ത അസുഖത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ച് കാലം സഹോദരന്നൊപ്പം ചെങ്ങോട്ടുകാവില്‍ താമസിച്ചു.

പോലീസ് സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വീണ്ടും വീട്ടില്‍ കയറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും തെരുവിലെക്ക് ഇറക്കിവിട്ടു. ഇപ്പോള്‍ ഒരു ഫാസ്റ്റ്ഫുഡ് കടയില്‍ കടയില്‍ ജോലി ചെയ്ത് വരുകയാണ്. ലോക്ക്ഡൗണില്‍ ഹോട്ടല്‍ അടച്ചതോടെ കടയ്ക്കകത്താണ് താമസം. റേഷന്‍ വാങ്ങാന്‍ കാര്‍ഡ് വേണമെന്നാണ് ആവശ്യം. ഇതിനായി മുഖ്യമന്ത്രിക്കും മറ്റും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഉസ്മാന്‍.