പ്രവാസികള്‍ക്കായി പ്രത്യേകം വാക്‌സിനേഷന്‍ ക്യാമ്പ്; യൂത്ത് ലീഗ് നിവേദനം നല്‍കി


പേരാമ്പ്ര: വാക്സിന്‍ ലഭ്യമാകാതെ നൂറു കണക്കിന് പ്രവാസികള്‍ തൊഴില്‍ സംബന്ധമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേകം കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യപെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നല്‍കി. ചങ്ങരോത്ത് പഞ്ചായത്ത് സെക്രട്ടറിക്കും മെഡിക്കല്‍ ഓഫീസര്‍ക്കുമാണ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നല്‍കിയത്.

പ്രസിഡന്റ് ശിഹാബ് കന്നാട്ടി,സെക്രട്ടറി ജാസിര്‍ എ പി,ട്രഷറര്‍ സിദ്ധീഖ് തൊണ്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയത്.