പ്രമേഹ രോഗികള്‍ക്കായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പേരാമ്പ്രയിലെ ഡോ. ഒ.മുഹമ്മദ് ഫൗണ്ടേഷന്‍


പേരാമ്പ്ര: ഡോ. ഒ.മുഹമ്മദ് ഫൗണ്ടേഷന്‍ കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രമേഹ രോഗ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ടി. പി രാമകൃഷണന്‍ എം.എല്‍.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി പ്രമേഹ രോഗത്താല്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പിനു മുന്നോടിയായി രക്തപരിശോധനാ ക്യാമ്പും നടത്തിയിരുന്നു.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഷജീം അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സല്‍മ, പി.കെ. ഇബ്‌റാഹീം, എ.കെ തറുവയി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. പി.ടി. അബ്ദുല്‍ അസീസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഡോ. ഇ.വി ആനന്ദ് നന്ദിയും പറഞ്ഞു.

ക്യാമ്പില്‍ ലത്തീഫ് ആമിനാസ് , എന്‍.പി. സുധീഷ് , ടി.പി. മജീദ് മാസ്റ്റര്‍, മുഹമ്മദ് മാസ്റ്റര്‍ കല്ലോട്, മുഹമ്മദ് ഷാഫി , ടി.സലീം , അഞ്ജു സത്യന്‍, റഷീദ്, സുഹറ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇഖ്‌റ ഹോസ്പിറ്റല്‍ പ്രമേഹ രോഗ വിദഗ്ധന്‍ ഡോ. സുരേഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡോ. പ്രദോഷ് ഗംഗാധര്‍, ഡോ.തയ്യിബ്, ഡോ. അസ്ലം ഫാറൂഖ്, ഡോ.ഷജീം എന്നിവര്‍ പരിശോധിച്ച് ചികില്‍സ നിര്‍ണ്ണയിച്ചു.