പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി നേതാവുമായ ആവള കുട്ടോത്ത് വടക്കേ കണ്ടി ദാമോദരൻ മാസ്റ്റര്‍ അന്തരിച്ചു


പേരാമ്പ്ര: പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി നേതാവും മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായ ആവള കുട്ടോത്ത് വടക്കേ കണ്ടി ദാമോധരന്‍ മാസ്റ്റര്‍ അന്തരിച്ചു. 75 വയസായിരുന്നു. സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

പരേതരായ വടക്കേ കണ്ടികണാരന്‍ നമ്പ്യാറുടെയും നാരായണി അമ്മയുടെയും മകനാണ്. ആവള കുട്ടോത്ത് പ്രദേശത്ത് സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ജനതാദള്‍ വാര്‍ഡ് പ്രസിഡന്റ്, പൊതുജന വായനശാല പ്രസിഡന്റ്, അമ്പലകണ്ടി മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രദേശത്തെ അറിയപ്പെടുന്ന ഒരു കര്‍ഷകന്‍ കൂടിയാണ് ദാമോദരൻ മാസ്റ്റര്‍.

ഭാര്യ: രാധഅമ്മ
മക്കള്‍: രമ, രജനി, ദീപ, സിന്ധു (അധ്യാപിക, നരയംകുളം എ.യു.പി സ്‌കൂള്‍)
മരുമക്കള്‍: മോഹനന്‍ പാലേരി, രാധാകൃഷ്ണന്‍ കൈതക്കല്‍, പ്രജോഷ് കുന്നത്തറ (ഇന്ത്യന്‍ ആര്‍മി), കെ.കെ രജീഷ് (കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി).
സഹോദരങ്ങള്‍: വടക്കേ കണ്ടി രാഘവന്‍നമ്പ്യാര്‍, ദാക്ഷായണി അമ്മ, പരേതരായ കുഞ്ഞിമ്മാധവി അമ്മ, മീക്കാകണ്ടി കല്യാണി അമ്മ, കരിങ്ങാറ്റിക്കല്‍ എടവരാട് ,ജാനകി അമ്മ പാറച്ചാലിന്‍ വെണ്ണാറോട് വി.കെ മാധവന്‍ മാസ്റ്റര്‍ (എല്‍.ജെ.ഡിനേതാവ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്, കുട്ടോത്ത് എല്‍.പ സ്‌കുള്‍ മുന്‍പ്രധാന അധ്യാപകന്‍).