പ്രമുഖ കര്‍ഷകനും കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി അംഗവുമായ അത്തോളി കുഞ്ഞബ്ദുല്ല അന്തരിച്ചു
കീഴ്പയ്യൂര്‍: പ്രമുഖ കര്‍ഷകനും കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി അംഗവുമായ അത്തോളി കുഞ്ഞബ്ദുല്ല അന്തരിച്ചു. 73 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി ഒമ്പത് മണിക്ക്് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍. പരേതയായ നഫീസയാണ് ഭാര്യ.
മക്കള്‍: ഷാഹിദ്, വഹീദ് (രണ്ട് പേരും കുവൈത്ത്), നഷീദ.
മരുമക്കള്‍: ഉബൈദ് (അധ്യാപകന്‍ ഊരത്ത് എല്‍ പി സ്‌കൂള്‍, കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍), ഫസ്മിന, സല്‍മ
സഹോദരങ്ങള്‍: ഇബ്‌റാഹിം ഹാജി, പരേതരായ കിഴക്കെ താവന മൊയ്ദീന്‍, ഫാത്തിമ കുനിയില്‍, ആയിശോമ്മ തൈക്കണ്ടി, ഖദീജ ചെറുവട്ടാട്ട്.