പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ആവളയില്‍ പായസം വിതരണം ചെയ്ത് ബി.ജെ.പി പ്രവര്‍ത്തകര്‍


പേരാമ്പ്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവളപെരിഞ്ചേരി കടവില്‍ പായസം വിതരണം ചെയ്തു. ബി.ജെ.പി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പായസം വിതരണം ചെയ്തത്. രാവിലെ പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും നരേന്ദ്രമോദിയുടെ പേരില്‍ വഴിപാട് നടത്തുകയും ചെയ്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ കെ രജീഷ് ,സനുലാല്‍ ആഞ്ജനേയ കപില്‍ ദേവ്, പി.ടി. സത്യന്‍, എന്നിവര്‍ നേത്യത്വം നല്‍കി.