പ്രതിഷേധങ്ങളെ അവഗണിച്ച് കേന്ദ്രസര്‍ക്കാര്‍; നാളെയും പെട്രോള്‍ വില വര്‍ധിപ്പിക്കും; വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ ആറാം ദിവസം


കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചു കുലുക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടും കുലുക്കമില്ലാതെ കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ച പെട്രോളിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ തുടര്‍ച്ചയായ ആറാം ദിവസമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് 48 പൈസയാണ് നാളെ വര്‍ധിപ്പിക്കുക. അതേസമയം നാളെ ഡീസല്‍വില വര്‍ധിപ്പിക്കില്ല.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് 112.51, എറണാകുളത്ത് 110.64, കോഴിക്കോട് 110.74 എന്നിങ്ങനെയാകും പെട്രോള്‍ വില. ഒരു മാസത്തിനിടെ പെട്രോളിന് വില കൂട്ടിയത് 8.79 രൂപയാണ്. കഴിഞ്ഞദിവസം പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂട്ടിയിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ തിങ്കളാഴ്ച 11-ാം മാസം പിറക്കുമ്പോള്‍ വരെ പെട്രോള്‍ ഒരു ലിറ്ററിന് എണ്ണക്കമ്പനികള്‍ കൂട്ടിയത് 25.83 രൂപയാണ്. ഡീസലിന് വര്‍ധിപ്പിച്ചത് 25.66 രൂപയും. ജനുവരി ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന് 85.72 രൂപയായിരുന്നു. ഡീസല്‍ വില 79.65 രൂപയും.

തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോള്‍ 112.03, ഡീസല്‍ 105.79 എന്നീ നിരക്കിലേക്കെത്തി. ഇതോടെ സംസ്ഥാനത്ത് 11 മാസം കൊണ്ട് പെട്രോളിന് 22.14 ശതമാനം വിലകൂടി. ഡീസല്‍ 32.21 ശതമാനവും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.