പ്രതിഷേധം ഫലംകാണുമോ?; കുറ്റ്യാടിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല
കോട്ടയം: സിപിഎം വിമതര്‍ പ്രതിഷേധം ഉയര്‍ത്തിയ കുറ്റ്യാടി ഒഴിച്ചിട്ട് കേരള കോണ്‍ഗ്രസ് -എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആറു ജില്ലകളിലായി 13 സീറ്റുകളിലാണ് ജോസ് വിഭാഗം മത്സരിക്കുന്നത്. പാലായില്‍ ജോസ് കെ. മാണി മത്സരിക്കും. കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് ആണ് സ്ഥാനാര്‍ഥി.
മറ്റ് സ്ഥാനാര്‍ഥികള്‍: റാന്നി- അഡ്വ.പ്രമോദ് നാരായണന്, കാഞ്ഞിരപ്പള്ളി-എന്‍. ജയരാജ്, പൂഞ്ഞാര്‍-സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശേരി-ജോബ് മൈക്കിള്‍, തൊടുപുഴ-പ്രഫ. കെ.ഐ. ആന്റണി, ഇടുക്കി-റോഷി അഗസ്റ്റിന്, പെരുമ്ബാവൂര്‍-ബാബു ജോസഫ്, പിറവം- സിന്ധുമോള്‍ ജേക്കബ്, ചാലക്കുടി-ഡെന്നീസ് ആന്റണി, ഇരിക്കൂര്‍-സജി കുറ്റിയാനിമറ്റം.
കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കിയതില്‍ സിപിഎം വിമതര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് കുറ്റ്യാടി വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. കുറ്റ്യാടിയിൽ സിപിഎമ്മുമായി ആലോചിച്ച ശേഷമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ എന്ന് ജോസ് പറഞ്ഞു.