പ്രണയവിവാഹത്തിന്റെ പേരില്‍ ദുരഭിമാന ആക്രമണത്തിന് ക്വട്ടേഷന്‍; കോഴിക്കോട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറസ്റ്റില്‍


കോഴിക്കോട്: മകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരേ ക്വട്ടേഷന്‍ നല്‍കിയ അമ്മയും അച്ഛനും ഉള്‍പ്പെടെ ഏഴു പേരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് പാലോര്‍മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാവ് അജിത, പിതാവ് അനിരുദ്ധന്‍ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായത്. മകളുടെ പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയതിന് ഇവരുടെ സുഹൃത്ത് റിനീഷ് ആക്രമിക്കപ്പെട്ടിരുന്നു.

ഡിസംബര്‍ 12നാണ് ക്വട്ടേഷന്‍ സംഘം റിനീഷിനെ ആക്രമിച്ചത്. ഇരുമ്പുദണ്ഡുകൊണ്ട് തലയ്ക്ക് പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

കോവൂരിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.