പ്രകാശ്കാരാട്ടിന്റെ കോഴിക്കോട്ടെ പ്രചാരണ പരിപാടികളില്‍ വന്‍ജനപങ്കാളിത്തം
കോഴിക്കോട്: എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി പ്രകാശ് കാരാട്ട് കോഴിക്കോട് ജില്ലയില്‍. അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ പ്രവര്‍ത്തകരുടെ തിക്കും തിരക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ചാത്തമംഗലം, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പങ്കെടുത്തത്. രാവിലെ പത്തരയോടെ ചാത്തമംഗലം അങ്ങാടിക്കടുത്ത് സജ്ജമാക്കിയ പൊതുവേദിയിലായിരുന്നു ആദ്യ പരിപാടി.
മാതൃകാ പ്രവര്‍ത്തനങ്ങളുമായി ജനമനസ്സുകളില്‍ മുന്നേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അന്വേഷണ ഏജന്‍സികളെ വച്ച് കളിക്കുന്ന കേന്ദ്രത്തിനെയും കള്ള പ്രചാരണങ്ങള്‍ നടത്തുന്ന യുഡിഎഫിനെയും പൊളിച്ചടുക്കുന്ന പ്രസംഗങ്ങളിലൂടെ ജനങ്ങളില്‍ ആത്മവിശ്വാസം നിറച്ചു.
ചാത്തമംഗലത്ത് നടന്ന പരിപാടിയില്‍ ചൂലൂര്‍ നാരായണന്‍ അധ്യക്ഷനായി. കുന്നമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ടി എ റഹീം എല്‍എല്‍എ, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍, പി കെ പ്രേംനാഥ്, ഇ വിനോദ് കുമാര്‍, കെ ഭരതന്‍, പി സി പത്മനാഭന്‍ നായര്‍, മെഹബൂബ് കുറ്റിക്കാട്ടൂര്‍, അഡ്വ. പി ചാത്തുക്കുട്ടി, അജയ് ആവള, ഭക്തോത്തമന്‍ എന്നിവര്‍ സംസാരിച്ചു. പി ഷൈപു സ്വാഗതം പറഞ്ഞു.
കുറ്റ്യാടിയില്‍ വി ബാലന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി കെ പി കുഞ്ഞമ്മദ് കുട്ടി, ഇ പി ദാമോദരന്‍, ആര്‍ ശശി, കെ കെ സുരേഷ്, ടി കെ മോഹന്‍ ദാസ്, കെ കെ നാരായണന്‍, കെ പി ചന്ദ്രി, ഒ ടി നഫീസ, വള്ളില്‍ ശ്രീജിത്ത്, കുന്നുമ്മല്‍ കണാരന്‍ എന്നിവര്‍ സംസാരിച്ചു.
നാദാപുരം റാലിയില്‍ പി പി ചാത്തു അധ്യക്ഷനായി. സ്ഥാനാര്‍ഥി ഇ കെ വിജയന്‍, പി മോഹനന്‍, എം കെ ഭാസ്‌കരന്‍, സത്യന്‍ മൊകേരി, വി പി കുഞ്ഞികൃഷ്ണന്‍, പി എം നാണു, ടി കെ രാഘവന്‍, കരിമ്പില്‍ ദിവാകരന്‍, കെ ജി ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പി ഗവാസ് സ്വാഗതം പറഞ്ഞു. കാരാട്ടിന്റെ പ്രസംഗം എ കെ രമേശ് പരിഭാഷപ്പെടുത്തി.