പ്രകാശപൂരിതമായി കായണ്ണ; ഹൈമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു


പേരാമ്പ്ര: കായണ്ണ പഞ്ചായത്തിലെ കരികണ്ടന്‍പാറ, കോളനിമുക്ക്, പാടിക്കുന്ന്, കായണ്ണ ഭഗവതി ക്ഷേത്രം, മാട്ടനോട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കെ.എം സച്ചിന്‍ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എ ഫണ്ടുപയോഗിച്ചാണ് പഞ്ചായത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകളു്# സ്ഥാപിച്ചത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.ടി ഷീബ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.കെ നാരായണന്‍, കെ.വി ബിന്‍ഷ, എ.സി ശരണ്‍, പഞ്ചായത്തംഗങ്ങളായ പി.കെ ഷിജു, ജയപ്രകാശ് കായണ്ണ, വിനയ പുതിയോട്ടില്‍, കരികണ്ടന്‍പാറ വികാരി ഫാ. സുബിന്‍ കവളക്കാട്ട്, പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.