പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർത്ഥികൾക്ക് ഇന്ദിര ഗാന്ധി സ്കോളർഷിപ്പ്; ഒറ്റപ്പെൺകുട്ടികൾക്ക് 2 വർഷത്തേക്ക്, നോക്കാം വിശദമായി
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സ്കോളര്‍ഷിപ്പുകള്‍ വിവിധ ഏജന്‍സികള്‍ നല്‍കുന്നുണ്ടുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി) നിരവധി സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഒറ്റപ്പെണ്‍കുട്ടികള്‍ക്കായി നല്‍കുന്ന സ്കോളര്‍ഷിപ്പ്.
ആര്‍ക്ക് അപേക്ഷിക്കാം?
അംഗീകൃത യൂണിവേഴ്സിറ്റികളില്‍ മാസ്റ്റര്‍ ബിരുദത്തിന് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നോണ്‍ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്നവരാകണം. വീട്ടിലെ ഒറ്റക്കുട്ടിയായിരിക്കണം. റെഗുലര്‍ കോളേജില്‍ത്തന്നെയായിരിക്കണം പഠിക്കേണ്ടത്. 30 വയസ്സ് വരെയാണ് പ്രായ പരിധി. ഒറ്റക്കുട്ടിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്.
സ്കോളര്‍ഷിപ്പ് എത്ര?
ഇപ്പോഴത്തെ നിയമ പ്രകാരം ഒരു മാസം 3100 രൂപയാണ് ഫെലോഷിപ്പ്. ഇത് ഒരു വിദ്യാഭ്യാസ വര്‍ഷത്തില്‍ 10 മാസം നല്‍കപ്പെടും. 2 വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക.
എങ്ങനെ അപേക്ഷിക്കാം?
http://ugc.ac.in/sgcഎന്ന ലിങ്കിലൂടെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട സമയം പ്രധാന മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്. സാധാരണയായി ഒന്നാം വര്‍ഷ പി ജി കോഴ്സില്‍ ചേര്‍ന്നതിന് ശേഷമായിരിക്കും ഇത്. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് യു ജി സി യുടെ വെബ്സൈറ്റില്‍ നിന്നും അറിയുവാന്‍ സാധിക്കും. ബാങ്ക് അക്കൌണ്ട് വഴിയാണ് സ്കോളര്‍ഷിപ്പ് നല്‍കപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ugc.ac.in/ സന്ദര്‍ശിക്കുക.