പോലീസിന് എതിരെയുള്ള ആക്രമണം; മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സി.പിഎ അസീസ്


പേരാമ്പ്ര: കിഴക്കമ്പലത്ത് സ്വകാര്യ കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിനെ അതിക്രമിച്ച് ഗുരുതരമായ പരിക്ക് ഏല്‍പ്പിക്കുകയും, പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് കിഴക്കമ്പത്തെ അക്രമസംഭവത്തിന്റെ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

ആലപ്പുഴയിലെ കൊലപാതങ്ങള്‍ തടയാന്‍ സാധിക്കാത്തതും, തലസ്ഥാന നഗരിയില്‍ അടക്കം ഗുണ്ടകളുടെ തേര്‍വാഴ്ച്ച നടക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ തുടര്‍ച്ചയായി പോലീസിന് വീഴ്ചപറ്റിയതിലൂടെ അഭ്യന്തരവകുപ്പ് പൂര്‍ണപരാജയമാണന്ന് തെളിഞ്ഞിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. എരവട്ടൂര്‍ മേഖല മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വി.കെ.മൊയ്തി അധ്യക്ഷത വഹിച്ചു. എന്‍.അഹമ്മദ്മാസ്റ്റര്‍, കെ.പി.സലീമ ടീച്ചര്‍, അന്‍വര്‍ഷാ നോച്ചാട് എന്നിവര്‍ ക്ലാസെടുത്തു. ആര്‍.കെമുനീര്‍, എം.കെ.സി കുട്ട്യാലി, പുതുക്കുടി അബ്ദുറഹ്‌മാന്‍, കെ.പി റസാഖ്, പി.കെ നാസര്‍, പി.എംകുഞ്ഞമ്മദ്, എന്‍.കെ.അഷ്റഫ്, ആര്‍കെ മുഹമ്മദ്, ആര്‍.എം.നിഷാദ്, കെ.എം.റിസ്വാന ഷെറിന്‍, സി.കെ.ഷമീമ, എം.സഫീര്‍, ഒ.സൈനബ ടീച്ചര്‍, കെ.കെ ഹമീദ്, പി.എം.ഹമീദ്, പി.എം.റിഷാദ്, എം.സൂപ്പി എന്നിവര്‍ സംസാരിച്ചു.