പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 83 പേര്‍ക്ക്; മേപ്പയ്യൂരും ചക്കിട്ടപ്പാറയും കൊവിഡ് കേസുകള്‍ കൂടുന്നു
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രേഖപ്പെടുത്തിയത് 100 താഴെ കേസുകള്‍ മാത്രം. 83 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 83 എന്ന കണക്ക്. മേപ്പയ്യര്‍ പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 21 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തിലും സ്ഥിതി രൂക്ഷമാണ്,. ദിനം പ്രതി 15 ന് മുകളില്‍ ആളുകള്‍ക്കാണ് അവിടെ കൊവിഡ് സ്ഥിരീകരിക്കുന്നത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 6
അരിക്കുളം-7
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -5
ചെറുവണ്ണൂര്‍ – 7
കായണ്ണ – 1
കീഴരിയൂര്‍-8
കൂത്താളി – 6
മേപ്പയ്യര്‍ – 21
നൊച്ചാട്- 2
തുറയൂര്‍ – 1