പോക്‌സോ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട് : പോക്സോ കേസില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി, പുതുപ്പാടി കൈതപ്പൊയില്‍ ഫസലുദ്ദീനാണ് ( 33) അറസ്റ്റിലായത്. തണ്ണിത്തോട് സ്വദേശിയായ 17കാരിയുമായി ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു.
കഴിഞ്ഞ 10ന് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയിലെത്തിയ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയതായി അറിയുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
തണ്ണിത്തോട് സി.ഐ കെ. മനോജ്‌കുമാര്‍, എസ്.ഐ സി.എസ്. മനോജ്, എ.എസ്.ഐമാരായ ബിജു, അഭിലാഷ്, സി.പി.ഒ സുമേഷ്, വനിത സി.പി.ഒ സുഭദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.