പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസ് അസോസിയേഷന് കോഴിക്കോട് റൂറല്‍ യോഗം
കോഴിക്കോട്: കേരള പൊലീസ് അസോസിയേഷന് കോഴിക്കോട് റൂറലില്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ചിലെ സുരേഷ് വി.പിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വടകര ട്രാഫിക് യൂണിറ്റിലെ അഭിജിത്ത് ജി.പിയാണ് സെക്രട്ടറി. 2021-23 വരെയാണ് ഭാരവാഹികളുടെ കാലാവധി.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സിക്കുന്ന തടവുകാര്‍ക്ക് താല്‍ക്കാലിക സെല്ല് ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇരുപത്തിരണ്ട് പൊലീസ് സ്റ്റേഷനുകളാണ് കോഴിക്കോട് റൂറലില്‍ ഉള്‍പ്പെടുന്നത്.
ജില്ലാ ഭാരവാഹികള്‍
പ്രസിഡന്റ് – സുരേഷ്.വി.പി (SB, KKDR)
സെക്രട്ടറി – അഭിജിത്ത്.ജി.പി (വടകര ട്രാഫിക് യൂണിറ്റ്)
ട്രഷറര്‍ – സുഖിലേഷ്.പി(DCRB)
വൈസ് പ്രസിഡന്റ് – സുധീഷ് വള്ള്യാട്( നാദാപുരം പി എസ്)
ജോയിന്റ് സെക്രട്ടറി – രജീഷ് ചെമ്മേരി ( ഉഒഝ)
എക്സിക്യൂട്ടീവ് അംഗങ്ങള്‍
ഗിരീഷ്.കെ.കെ( ബാലുശ്ശേരി പി എസ്)
സുനില്‍ വി.പി (DHQ)
രഞ്ജിഷ്.എം (പെരുവണ്ണാമൂഴി പി.എസ്)
സജിത്ത്. പി.ടി (വടകര പി.എസ്)
ശോഭ.ടി.പി (കൊയിലാണ്ടി പി.എസ്)
ഷനോജ് (ചോമ്പാല പി.എസ്)
സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍
ജിതേഷ് കുമാര്‍ കെ.(അത്തോളി പി എസ്)
ശരത്ത്.പി (DHQ)
ഓഡിറ്റ് കമ്മിറ്റി അംഗങ്ങള്‍
ബിജു ഇ വി (തൊട്ടില്‍പ്പാലം)
രഞ്ജിത്ത്.കെ (പയ്യോളി)
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.