പൊലീസുകാരനെ ആക്രമിച്ചത് മദ്യലഹരിയില്‍; കമ്പ്യൂട്ടറും ജനല്‍ച്ചില്ലും തകര്‍ത്തു; ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന പ്രതിയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


ബാലുശ്ശേരി: പെണ്ണുകാണലിനായി കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ നിന്ന് ബാലുശ്ശേരിയിലെത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. മദ്യലഹരിയില്‍ ഇയാള്‍ ബഹളം വയ്ക്കുന്നതും പൊലീസുകാരനെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കടയ്ക്കല്‍ സ്വദേശി അര്‍ജുനാണ് 23) ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ അഴിഞ്ഞാടിയത്. പെണ്ണുകാണല്‍ ചടങ്ങിനായി ബന്ധുക്കള്‍ക്കൊപ്പം എത്തിയ അര്‍ജുനും സംഘവും റസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നും ലഹരി ഉപയോഗിച്ച യുവാക്കള്‍ ബഹളംവെച്ചതോടെ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്തതോടെ അര്‍ജുന്‍ സ്റ്റേഷനില്‍ വെച്ച് ബഹളംവെച്ചു. കമ്പ്യൂട്ടറുകള്‍ എറിഞ്ഞുടക്കുകയും ജനാല ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. പിടിച്ചുമാറ്റാന്‍ ശ്രമിച്ച പൊലീസുകാരെയും മര്‍ദ്ദിച്ചു. ഒടുക്കം പൊലീസ് ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു.

വീഡിയോ കാണാം: