പൊയിൽക്കാവ് സ്വദേശി ചക്കിനാരി ഹരിദാസൻ നായർ ഗുജറാത്തിൽ കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൊയിൽക്കാവ് സ്വദേശി ചക്കിനാരി ഹരിദാസൻ നായർ (68) ഗുജറാത്തിലെ ബറോഡയിൽ വെച്ച് കോവിഡ് ബാധിച്ച് മരിച്ചു. ബറോഡയിൽ കോൾ കേപ് ടയേഴ്സ് എന്ന സ്ഥാപനം നടത്തുകയാണ്. ഹരിദാസൻ നായരുടെ സഹോദരി ഉഷ കഴിഞ്ഞ ദിവസം കോലാപൂരിൽവെച്ച് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

അച്ഛൻ: പരേതരായ ചക്കിനാരി ഗോപാലൻ നായർ. അമ്മ: ഉണ്യേമ കുട്ടിയമ്മ. ഭാര്യ: കാഞ്ചന. മകൾ: അഞ്ജലി. സഹോദരങ്ങൾ: രാജൻ നായർ, രാമചന്ദ്രൻ, പരേതരായ ബേബിയമ്മ (കമലം), വിജയൻ നായർ, അശോകൻ, ഉഷ.