പൊയിൽക്കാവ് ദുർഗ്ഗാദേവി ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും


കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രശസ്തമായ പൊയിൽക്കാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് 14 ന് ഞായറാഴ്ച ദീപാരാധനയ്ക്കു ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ കൊടിയേറും.

മാർച്ച് 15 തിങ്കൾ: ദീപാരാധനയ്ക്ക് ശേഷം മാസ്റ്റർ ഹരിമാധവ്, മാസ്റ്റർ അനന്തു കൃഷ്ണാ എന്നിവരുടെ ഇരട്ട തായമ്പക. മാർച്ച് 16 ചൊവ്വ: ഗണപതി ഹോമം, കുളിച്ചാറാട്ട്, രാത്രി 7:30 ന് ബാലുശ്ശേരി ഷനോജ് മാരാർ അവതരിപ്പിക്കുന്ന തായമ്പക. മാർച്ച് 17 ബുധനാഴ്ച ചെറിയവിളക്ക് ദിവസം രാത്രി 7.30 ന് കാഞ്ഞിലശ്ശേരി വിഷ്ണു പ്രസാദ് അവതരിപ്പിക്കുന്ന തായമ്പക.

മാർച്ച് 18 വ്യാഴാഴ്ച വലിയ വിളക്ക്. കാലത്ത് കിഴക്കേ കാവിൽ ഓട്ടൻ തുള്ളൽ. വൈകീട്ട് 3 മണിക്ക് പടിഞ്ഞാറെ കാവിൽ ചാക്യാർ കൂത്ത്. പള്ളിവേട്ട. തുടർന്ന് കേരളത്തിലെ പ്രതിഭാധനരായ വാദ്യ കലാകാരന്മാരെ അണിനിരത്തി കലാമണ്ഡലം ശിവദാസ് മാരാരുടെ മേള പ്രമാണത്തിൽ പ്രസിദ്ധമായ വനമധ്യത്തിൽ പാണ്ടിമേളം. രാത്രി 7:30 ന് കലാമണ്ഡലം ശിവദാസ് മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ എന്നിവർ ഒരുക്കുന്ന ഇരട്ട തായ മ്പക.

മാർച്ച് 19 വെള്ളിയാഴ്ച കാലത്ത് സമുദ്രതീരത്ത് കുളിച്ചാറാട്ട് പൂരം. ചാക്യാർ കൂത്ത് കൂത്തമ്പലത്തിൽ. കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേള പ്രമാണത്തിൽ വനമധ്യത്തിൽ പാണ്ടിമേളം. വൈകീട്ട് 3 മണിമുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള ആചാര വരവുകൾ തുടർന്ന് ഭീപാരാധന, ഗജവീരന്മാരുടെ അകമ്പടിയോടെ പൂരം പുറപ്പാട്, ആലിൻ കീഴിൽമേളം. തുടർന്ന് ഡയനാമിറ്റ് ഡിസ്പ്ളേ, വെടിക്കെട്ട്. 20 ശനിയാഴ്ച വൈകിട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.

ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചു ചേർത്ത യോഗത്തിൽ ഉത്സവാഘോഷ പരിപാടിയിൽ നിന്ന് പ്രാദേശിക കലാപരിപാടികൾ ഒഴിവാക്കണമെന്ന അഭ്യർത്ഥന അഗ്രീകരിച്ച് സ്റ്റെയ്ജ് പരിപാടികൾ നിർത്തി വെച്ചു. തഹസീൽദാർ, പോലീസ്, ഹെൽത്ത്, വില്ലേജ് ഓഫീസർ മോട്ടോർ വെഹിക്കിൾ വിഭാഗം ഫയർ ഫോഴ്സ്, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.