പൊയിൽക്കാവിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു


ചെങ്ങോട്ടുകാവ്: ദേശീയപാതയിൽ പൊയിൽകാവിനടുത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണ അന്ത്യം. കോഴിക്കോട് കുരുവട്ടൂർ സ്വദേശി രജത്കുമാർഫിലിപ്പ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊയിൽകാവ് ഹൈവേ ഹോട്ടലിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.

കോഴിക്കോട് നിന്നും വരികയായിരുന്ന ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരൻ തെറിച്ചു വീണു, പിറകെ വന്ന സ്വകാര്യ ബസ്സ് ലോറിയുടെ പിറക് വശത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ലോറി തെറിച്ചു വീണ ബൈക്ക് യാത്രികന്റെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. KL11, AZ64 നമ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലാണ് ഉള്ളത്.