പൊതു ശൗചാലയം സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു; പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്
മുയിപ്പോത്ത്: പൊതു ശൗചാലയത്തിന്റ ജനല്‍ ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. നിരപ്പം സ്റ്റേഡിയത്തിനായി ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ച പൊതു ശൗചാലയത്തിന്റ ജനല്‍ ചില്ലുകളാണ് ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ നശിപ്പിച്ചത്. ഇതിന് മുമ്പും ഇത്തരത്തില്‍ ശൗചാലയത്തിന്റ ജനല്‍ ചില്ലുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇരുട്ടിന്റെ മറവിലുള്ള സാമൂഹിക വിരുദ്ധരുടെ ഇത്തരം നടപടികളില്‍ വെണ്ണാ റോഡ് മേഖല യൂത്ത് കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമത്തിന്റ മുമ്പില്‍ കൊണ്ടു വരണമെന്നും, പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്റ്റ് ആവശ്യപ്പെട്ടു. കിഷോര്‍ കാന്ത് മുയിപ്പോത്ത്, വിപിന്‍ രാജ് കെ.കെ, പ്രവീണ്‍ കോട്ടായി, റഫീഖ് ഒ.പി, സുധീഷ് ചെറുവള്ളി, ഫൈസല്‍ ഒ.പി, എന്നിവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി രാധ, വൈസ് പ്രസിഡന്റ് പ്രഭിത, ഗ്രാമ പഞ്ചായത്ത് അംഗം സുബെദ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മേപ്പയ്യൂര്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.