പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയ ഇടതു സർക്കാർ തുടരണം; ഇടത് വിദ്യാർത്ഥി കൺവൻഷൻ
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയ ഇടതുഭരണം കേരളത്തിൽ തുടരണം എന്ന ആഹ്വാനവുമായി ഇടതുപക്ഷ ജനാധിപത്യ വിദ്യാർത്ഥി സംഘടനകളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊയിലാണ്ടിയിൽ ചേർന്നു. എസ്എഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ.സിദ്ധാർത്ഥ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിഹാൽ കോട്ടക്കൽ അധ്യക്ഷത വഹിച്ചു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സരോദ് ചങ്ങാടത്ത്, എഐഎസ്എഫ് ജില്ലാ ജോയിൻ സെക്രട്ടറി ചൈത്ര വിജയൻ എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അമൽ രാജീവ് സ്വാഗതവും, കൊയിലാണ്ടി ഏരിയാ സെക്രട്ടറി ഫർഹാൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളെ തെരഞ്ഞെടുത്തു
കൺവീനർ: സരോദ് ചങ്ങാടത്ത്. ജോയിൻ കൺവീനർ: അമൽ രാജീവ്, അമൽജിത്ത്. ചെയർമാൻ: ചൈത്രാ വിജയൻ. വൈസ് ചെയർമാൻ: നിഹാൽ കോട്ടക്കൽ, ഫർഹാൻ.