പൊതുജനമറിയാന്‍; റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം


കോഴിക്കോട്: റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 9 മണി മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.


നേരെത്തെ 8.3- മുതല്‍ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാര്‍ഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങള്‍ വരുത്തിയത്. എന്നാല്‍ കണ്ടേയ്‌മെന്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അവിടെത്തെ ജില്ലാ കളക്ടര്‍ പ്രഖ്യപിക്കുന്ന സമയങ്ങള്‍ റേഷന്‍ വ്യാപാരികള്‍ക്കും ബാധകമായിരിക്കുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.