പൊതുജനങ്ങൾ ശ്രദ്ധിക്കുക: കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നാളെ വാക്സിനേഷൻ ഉണ്ടായിരിക്കില്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ നാളെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. വാക്സിൻ സ്വീകരിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവർ നാളെ വരേണ്ടതില്ലെന്ന് ആരോഗ്യ കേന്ദ്രങ്ങൾ അറിയിച്ചു.
കേരളത്തിൽ ഇപ്പോൾ മതിയായ തോതിൽ വാക്സിൻ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എല്ലാ ജില്ലകളിലും സ്റ്റോക്ക് തീർന്നു എന്ന് ആരോഗ്യ മന്ത്രിയടക്കം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ കേന്ദ്രങ്ങൾ ഇത്തരത്തിൽ അറിയിപ്പ് നൽകിയത്.