പൊതുജനങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക; വിവാഹം പോലുള്ള ചടങ്ങുകള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവാഹം പോലുള്ള ചടങ്ങുകള്‍ നിര്‍ബ്ബന്ധമായും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്തതിലൂടെയാണ് കൂടുതല്‍ പേരിലേക്കും രോഗം പകര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ചടങ്ങുകള്‍ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം.