പൊതുജനങ്ങള്‍ ശ്രദ്ധിക്കുക; നാളെ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവയൊഴികെ എല്ലാ കടകളും അടയ്ക്കണമെന്നു സര്‍ക്കാര്‍. അത്യാവശ്യത്തിനല്ലാതെ ജനം പുറത്തിറങ്ങരുത്. ഇറങ്ങേണ്ടിവന്നാല്‍ ആവശ്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം കൈയില്‍ കരുതണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 26-നു സര്‍വകക്ഷിയോഗം ചേര്‍ന്ന് അടുത്തദിവസങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.