പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി എം.എല്‍.എയുടെ ക്യാമ്പ് ഓഫീസ് ആയഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


ആയഞ്ചേരി : കുറ്റ്യാടി എം.എൽ.എയുടെ ക്യാമ്പ് ഓഫീസ് ആയഞ്ചേരിയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എം.എൽ.എ. ഓഫീസുമായിമായി ബന്ധപ്പെടാനുമുള്ള സൗകര്യത്തിന് വേണ്ടിയാണ് ക്യാമ്പ് ഓഫീസ് ആയഞ്ചേരിയിൽ ആരംഭിക്കുന്നതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. പറഞ്ഞു.

പി. മോഹനൻ അധ്യക്ഷനായി. കെ.കെ. ലതിക, കെ.കെ. ദിനേശൻ, പി. സുരേഷ് ബാബു, പ്രമോദ് കക്കട്ടിൽ, കെ.ടി. അബ്ദുറഹിമാൻ, രാമദാസ് മണലേരി, കെ.എം. ബാബു, വടയക്കണ്ടി നാരായണൻ, സി.എച്ച്. ഹമീദ്, വള്ളിൽ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.