പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; കാറ്റഗറി ‘ഡി’ യില്‍ ഉള്‍പ്പെട്ട കായണ്ണയും, അരിക്കുളത്തും, ചങ്ങരോത്തും തിങ്കളാഴ്ച കടകള്‍ തുറക്കും


പേരാമ്പ്ര: കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ബക്രീദ് പ്രമാണച്ചാണ് നിയന്തണങ്ങളില്‍ ഇളവു വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് പ്രകാരം പേരാമ്പ്ര മേഖലയില്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളായ ചങ്ങരോത്ത്, കായണ്ണ, അരിക്കുളം എന്നിവിടങ്ങളിലെ കടകള്‍ക്കും തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഏതൊക്കെ കടകളാണ് തുറക്കാന്‍ കഴിയുക, എത്രയൊക്കെ സമയം വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നതിനെ പറ്റിയുള്ള മാര്‍ഗരേഖ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ ആയതിനാലാണ് ചങ്ങരോത്ത്, കായണ്ണ, അരിക്കുളം എന്നീ പഞ്ചായത്തുകള്‍ കാറ്റഗറി ഡി യിലായത്. ഇവിടെ അവശ്യ സര്‍വ്വീസൊഴികെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അനുമതി ഉണ്ടായിരുന്നില്ല. പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ട്രിപ്പിള്‍ ലോക്ഡൗണും നിലവില്‍ വന്നിരുന്നു.