പൊതുജനം സൂക്ഷിക്കുക, ബാങ്കുകളില്‍ നിന്നും പണം തട്ടുന്ന സംഘം വ്യാപകം
വടകര: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഉടമയറിയാതെ എടിഎം വഴി പണം നഷ്ടപ്പെട്ട പരാതികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മേപ്പയില്‍ സ്വദേശി അപര്‍ണയുടെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ ഒട്ടേറെ പേര്‍ പരാതിയുമായെത്തി. പത്ത് പേര്‍ക്ക് തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്.
വടകര പുതിയാപ്പ് മലയില്‍ പി.എം.തോമസിന്റെ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടു.
എടിഎം കൗണ്ടറില്‍ പിന്‍ നമ്പര്‍ അടിക്കുമ്പോഴും കാര്‍ഡ് ഇടപാട് നടത്തുമ്പോള്‍ കടകളില്‍ പിന്‍ നമ്പര്‍ അടിക്കുമ്പോഴും ഒളിക്യാമറയില്‍ പതിയാത്തവിധം മറച്ചു പിടിക്കണമെന്നും പൊലീസ് അറിയിച്ചു. വടകര മേഖലയില്‍ ഈ രീതിയില്‍ പണം നഷ്ടപ്പെട്ട പരാതി വ്യാപകമായ സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.