പൊതുഇടം ഇല്ലാതാക്കി മാലിന്യ സംഭരണ കേന്ദ്രം നിർമിക്കാനുള്ള നീക്കത്തിൽ നിന്ന് അരിക്കുളം പഞ്ചായത്ത് ഭരണ സമിതി പിന്മാറണം: മിസ്ഹബ് കീഴരിയൂർ


അരിക്കുളം: പൊതുഇടം ഇല്ലാതാക്കികൊണ്ട് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഭരണസമിതി പിന്മാറണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് മിസ്‌ഹബ് കീഴരിയൂർ ആവശ്യപ്പെട്ടു. ഗ്രാമസഭയിൽ ജനങ്ങൾ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തിയ സംഭരണ കേന്ദ്ര നിർമ്മാണം മറ്റു അനുയോജ്യമായ സ്ഥലങ്ങൾ ഉണ്ടായിട്ടും പ്രസ്തുത സ്ഥലം തന്നെ വേണമെന്ന നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും ധാർഷ്ട്യത്തിന്റേതാണെന്നും അത്തരം നിലപാടുകളെ ചെറുത്തു തോൽപ്പിക്കാൻ മുസ്ലിം യൂത്ത്ലീഗ് ജനങ്ങളോട് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയ മാലിന്യ സംഭരണ കേന്ദ്ര നിർമാണത്തിനെതിരെ മുസ്ലിം യൂത്ത്‌ലീഗ് അരിക്കുളം ശാഖ കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സുഹൈൽ അരിക്കുളം അധ്യക്ഷനായിരുന്നു.

യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനാഫ് തറമൽ, സുൽഫികർ അലി എൻഎം, റസാഖ് ടികെ, മുഹമ്മദ് ടിഎം, അഫ്‌സൽ അരിക്കുളം, തമീം കെഎം തുടങ്ങിയവർ നേതൃത്വം നൽകി. ശുഹൈബ് പിസി സ്വാഗതവും ഇസമായിൽ അരിക്കുളം നന്ദിയും പറഞ്ഞു.