‘പൈതൃകമാണ് പ്രതാപം’; ചാലിക്കരയില്‍ എസ്.വൈ.എസ്സിന്റെ ആക്ടിവേഷന്‍ ക്യാമ്പ്


പേരാമ്പ്ര: പൈതൃകമാണ് പ്രതാപം എന്ന ആശയത്തില്‍ അടിയുറച്ച് നിന്ന് സുന്നത്തു വല്‍ ജമാഅത്തിനെ മുറുകെ പിടിച്ച് പോകേണ്ടത് കാലഘടത്തിന്റെ ആ വിശ്വമാണന്ന് കോഴിക്കോട് ജില്ല സുന്നി യുവജന സംഘം സെക്രട്ടറി സയ്യിദ് അലി തങ്ങള്‍ പാലേരി പറഞ്ഞു. റവനീര്‍ ശീര്‍ഷകത്തില്‍ ചാലിക്കര ശാഖ സുന്നി യുവജന സംഘം കമ്മിറ്റി സംഘടിപ്പിച്ച ആക്ടിവേഷന്‍ ക്യാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഹമദലി ബാഖവി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്നു റാങ്ക് നേടിയ മുഹമദ് ഷഫീറിന് സയ്യിദ് അലി തങ്ങള്‍ ഉപഹാരം നല്‍കി . ആതുര സേവന പ്രവര്‍ത്തനത്തിന് ആവശ്യമായ വാക്കര്‍ പേരാമ്പ്ര മണ്ഡലം ജനറല്‍ സിക്രട്ടറി സിദ്ധിഖ് മാഹിരി കമ്മിറ്റി ഭാരവാഹികള്‍ക്ക് സമര്‍പ്പിച്ചു. ചാലിക്കര വായനശാലക്ക് കമ്മിറ്റി നല്‍കിയ സുപ്രഭാത പത്രം ഷബീര്‍ റഹ്‌മാനി നല്‍കി. മദ്രസയില്‍ അഞ്ചാം ക്ലാസില്‍ ഉന്നത വിജയം നേടിയ മഹ്ഫൂദ ഷറിന് മഹല്ല് പ്രസിഡന്റ് ടി.കെ ഇബ്രാഹിം ഉപഹാരം നല്‍കി.

ഷബീര്‍ റഹ് മാനി പഴമള്ളൂര്‍, സിറാജുദ്ധീമാസ്റ്റര്‍ പുത്തൂര്‍ മഠം എന്നിവര്‍ ക്ലാസ് നയിച്ചു. സിദ്ധിഖ് മാഹിരി, ഇബ്രാഹിം ടി.കെ, ജലില്‍ ദാരിമി , റഷീദ് മാസ്റ്റര്‍, ചാലില്‍ ഇസ്ഹാഖ് നൊച്ചാട്, സാദിഖ് ഉസ്താത്, ഷാഹിദ് ടി.കെ, വി ഇബ്രാഹിം കുന്നത്ത്, നിസാര്‍ ടി.കെ, സിറാജ് കല്‍പത്തൂര്‍ എന്നിവര്‍ സംസാരിച്ചു. നാസര്‍ പി.കെ.കെ സ്വാഗതം പറഞ്ഞു.