പേരാമ്പ്ര സ്വദേശി രമേശൻ കോവിഡ് ബാധിച്ച് മരിച്ചു


പേരാമ്പ്ര: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. കണ്ണിപ്പൊയിൽ പൊലിയൻകുന്നുമ്മൽ രമേശൻ ആണ് മരിച്ചത്. വീണ് പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. അമ്പത്തിമൂന്ന് വയസ്സാണ്.

പരേതരായ കിഴക്കേവീട്ടിൽ കുഞ്ഞിക്കണ്ണന്റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ: കെ.വി.വിജയൻ, ശൈലജ (നന്മണ്ട).