പേരാമ്പ്ര സ്വദേശിയായ ബേക്കറി ജീവനക്കാരന്‍ കാലടിയില്‍ തൂങ്ങി മരിച്ച നിലയില്‍


പേരാമ്പ്ര : പേരാമ്പ്ര സ്വദേശിയായ ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാലടിയിലെ റോയല്‍ ബേക്കറിയിലെ ജീവനക്കാരനായ ഷോബിത് കൃഷ്ണയാണ് മരിച്ചത്.

ബേക്കറിക്ക് മുകളിലെ താമസ സ്ഥലത്ത് ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. ഷീറ്റ് മേഞ്ഞ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണപ്പെട്ടത്. കാലടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.