പേരാമ്പ്ര സ്റ്റേഷനില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ്; എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കൂടി രോഗബാധ


പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനില്‍ എസ്.ഐയും എ.എസ്.ഐയും ഉള്‍പ്പെടെ ഏഴ് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴ് പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രണ്ട് എസ്.ഐ.മാരും ഒരു എ.എസ്.ഐ.യും ഇതില്‍ ഉള്‍പ്പെടും. ആദ്യം രോഗം വന്നവരുമായി സമ്പര്‍ക്കമുള്ളവര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവായത്. ഇവരില്‍ ആരുടെയും നില ഗുരുതരമല്ല. എല്ലാവരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

പേരാമ്പ്ര സ്‌റ്റേഷനിലെ പതിനാല് പേര്‍ക്കാണ് നിലവില്‍ കൊവിഡ് പോസിറ്റീവായത്. സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു.