പേരാമ്പ്ര സുഭിക്ഷ മാസ്‌ക് നിര്‍മാണ രംഗത്തേക്ക്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: സുഭിക്ഷയുടെ നേതൃത്വത്തില്‍ ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രതിദിനം ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകള്‍ നിര്‍മിക്കുന്ന യൂണിറ്റാണ് ചാലിക്കരയിലെ സുഭിക്ഷ ഹെഡ് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സി കവിത എന്നിവരും പേരാമ്പ്ര മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഓണ്‍ലൈനിലും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.