പേരാമ്പ്ര സി.കെ.ജി.എം ഗവ.കോളേജില്‍ സീറ്റൊഴിവ്


പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി.എം .ഗവണ്‍മെന്റ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്. ഒന്നാം വര്‍ഷ എം.എ ഹിസ്റ്ററി, എം.എസ്. സിമാത്തമാറ്റിക്‌സ്, എം.കോം എം.കോം ഫിനാന്‍സ് എന്നീ കോഴ്‌സുകളില്‍ എസ്.ടി വിഭാഗത്തില്‍ ഓരോ സീറ്റ് ഒഴിവുകളുണ്ട്.

ഈ വര്‍ഷം ക്യാപ് ഐഡി രജിസ്‌ട്രേഷന്‍ ചെയ്ത താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ ജനുവരി പത്താം തിയ്യതി ഉച്ചയ്ക്ക് രണ്ട് മണിക്ക് എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകേണ്ടതാണ്.