പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കില്‍ രാത്രികാല സേവനം ആരംഭിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ വെറ്റിനറി പോളിക്ലിനിക്കില്‍ രാത്രികാല സേവനം ആരംഭിച്ചു. രാത്രികാല സേവനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതം പറഞ്ഞു.

മൂന്ന് ഷിഫ്റ്റുകളിലായാണ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവുക. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ രണ്ടാമത്തെ ഷിഫ്റ്റും രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെ മൂന്നാമത്തെ ഷിഫ്റ്റും പ്രവര്‍ത്തിക്കും.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. വിജിത. സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ വിനോദന്‍, ഗ്രാമപഞ്ചായത്ത് അംഗം വിനോദന്‍ തിരുവോത്ത് ബി.ഡി.ഒ പി.വി ബേബി ഡോ. ജിഷ്ണു എം.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. സെയ്യാഫ് നൈറ്റ് വെറ്റിനറി സര്‍ജന്‍ നന്ദി രേഖപ്പെടുത്തി.