പേരാമ്പ്ര റീജ്യണല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് കലക്ഷന്‍ ഏജന്റായിരുന്ന കണ്ണോത്ത് സുജാത അന്തരിച്ചു


നൊച്ചാട്: പേരാമ്പ്ര റീജ്യണല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് കലക്ഷന്‍ ഏജന്റായിരുന്ന കണ്ണോത്ത് സുജാത അന്തരിച്ചു. അമ്പത്തി രണ്ട് വയസ്സായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകയും മുന്‍ ജില്ലാ കമ്മറ്റി അംഗവും, മെഡിക്കല്‍ കോളേജ് പാര്‍ട് ടൈം ജീവനക്കാരിയുമായിരുന്നു സുജാത. പരേതരായ കൃഷ്ണന്‍ നായരുടെയും പരേതയായ ലക്ഷ്മി അമ്മയുടെയും മകളാണ്.

ഭര്‍ത്താവ്: കുഞ്ഞിരാമന്‍ മാസ്റ്റര്‍ (റിട്ട. ടീച്ചര്‍, മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ദേശാഭിമാനി ഏജന്റ്).
മക്കള്‍: രജീഷ് (മില്‍ട്രി), റിജിന. മരുമക്കള്‍: ബിന്‍ഷ (നൊച്ചാട്), ശ്രീലേഷ്‌കുമാര്‍ ചേനോളി (ഐ.ഐ.എം)
സഹോദരങ്ങള്‍: വിജയന്‍, വിമല, രാഗിണി, പത്മജ.