പേരാമ്പ്ര മേഖലയില്‍ ഇന്ന് 55 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചക്കിട്ടപാറയില്‍ പുതിയ രോഗികളില്ല, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കണക്കുകളില്‍ നേരിയ ആശ്വാസം. 55 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം എഴുപതിന് മുകളില്‍ ആളുകള്‍ക്കായിരുന്നു പേരാമ്പ്ര മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായ മുഴുവനാളുകള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നൊച്ചാട് പഞ്ചായത്തില്‍ മാത്രമാണ് ഇന്ന് പത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 15 പേര്‍ക്കായിരുന്നു നൊച്ചാട് രോഗം സ്ഥിരീകരിച്ചത്. പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെറുവണ്ണൂര്‍ പഞ്ചായത്താണ് രണ്ടാമതുള്ളത്.

ഇന്നലെ പതിമൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപ്പാറയില്‍ ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൊവിഡ് കണക്കുകളും ആശ്വാസം നല്‍കുന്നതാണ്. രണ്ട് പേര്‍ക്ക് മാത്രമാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് പതിമൂന്നായിരുന്നു. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ കേസുകള്‍ മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 2
അരിക്കുളം – 4
ചക്കിട്ടപ്പാറ – 0
ചങ്ങരോത്ത് – 4
ചെറുവണ്ണൂര്‍ – 10
കായണ്ണ – 6
കീഴരിയൂര്‍- 1
കൂത്താളി – 3
മേപ്പയ്യൂര്‍ – 2
നൊച്ചാട്- 13
തുറയൂര്‍ – 6