പേരാമ്പ്ര മേഖല കൊവിഡ് ആശങ്കയില്‍; പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന, 180 പേര്‍ക്ക് കൊവിഡ്, നാല് പഞ്ചായത്തുകളില്‍ 20 ന് മുകളില്‍ ആളുകള്‍ക്ക് രോഗബാധ, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 180 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 180എന്ന കണക്ക്. അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കീഴരിയൂര്‍ എന്നീപഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര പഞ്ചായത്തില്‍ 9 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേപ്പയൂരില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 9
അരിക്കുളം- 22
ചക്കിട്ടപ്പാറ – 37
ചങ്ങരോത്ത് -30
ചെറുവണ്ണൂര്‍ – 15
കായണ്ണ – 9
കീഴരിയൂര്‍-22
കൂത്താളി – 15
മേപ്പയൂര്‍ -10
നൊച്ചാട്- 7
തുറയൂര്‍ – 3